യുവജന പ്രതിരോധ റാലി

ചൊക്ലി: ഡി.വൈ.എഫ്.ഐ മേനപ്രം മേഖല കമ്മിറ്റി കാഞ്ഞിരത്തിൻകീഴിൽ മുതൽ കീഴ്മാടം വരെ യുവജന പ്രതിരോധ യുവജന റാലി സംഘടിപ്പിച്ചു. റാലി ബ്ലോക്ക് ട്രഷറർ എൻ.കെ. റുബിൻ ഫ്ലാഗ് ഓഫ് ചെയ്തു. സമാപന പൊതുയോഗം കീഴ്മാടത്ത് സി.പി.എം പാനൂർ ഏരിയ കമ്മിറ്റിയംഗം വി. ഉദയൻ ഉദ്ഘാടനം ചെയ്തു. ടി.എം. ജിബീഷ് അധ്യക്ഷത വഹിച്ചു. പി.വി. നവാസ്, കെ.പി. ജനീഷ്, കെ.പി. വിനീഷ്, അഡ്വ. ജസീല എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.