ഉദ്ഘാടനം ചെയ്തു

എടക്കാട്: നവീനവും മാതൃകപരവുമായ പദ്ധതിക്ക് തുടക്കമിട്ട് നടാൽ കുറ്റിക്കകം നോർത്ത് എൽ.പി സ്കൂൾ ഉണർവ് ഹോം ലൈബ്രറി രൂപവത്കരണ യജ്ഞത്തിന് തുടക്കമായി. സ്കൂളിലെ എല്ലാ വിദ്യാർഥികളുടെയും അധ്യാപകരുടെയും വീടുകളിൽ ലൈബ്രറി എന്നതിനൊപ്പം പരിസരങ്ങളിലെ വീടുകളെയും വായനയിലേക്ക് കൊണ്ടുവരുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എസ്.എസ്.കെ കണ്ണൂർ സൗത്ത് ബി.പി.സി വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സി.ആർ ഹെഡ്മിസ്ട്രസ് സി. ഉമാറാണി ഉദ്ഘാടനം നിർവഹിച്ചു. സഞ്ചരിക്കുന്ന ലൈബ്രറി എന്നറിയപ്പെടുന്ന, കഥാകൃത്തും മാധ്യമപ്രവർത്തകനും സംഘാടകനുമായ ബഷീർ പെരുവളത്തുപറമ്പിനെ ആദരിച്ചു. മുൻ ബി.പി.ഒ എ. പ്രകാശൻ, സാമൂഹിക സാംസ്കാരിക പ്രവർത്തകൻ എം. വിനോദൻ, ഏളക്കുനി രമണി, ഐ.പി. സതീശൻ, നജീബ്, നിഷി ശശീന്ദ്രൻ, ഷിംന തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.