സംഗീത ദിനം ആചരിച്ചു

തലശ്ശേരി: മുബാറക് ഹയർസെക്കൻഡറി സ്കൂളിൽ ലോക സംഗീതദിനം ആചരിച്ചു. മ്യൂസിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ, തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെയും പൂർവ വിദ്യാർഥികളുടെയും സംഗീത വിരുന്ന് സംഘടിപ്പിച്ചു. ഓപൺ ഓഡിറ്റോറിയത്തിൽ നടന്ന താളം 2022 പ്രധാനാധ്യാപകൻ പി.കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. സംഗീതാധ്യാപിക എം. ബാഷ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് എ.ടി. മഹറൂഫ്, പ്രിൻസിപ്പൽ ടി. മുഹമ്മദ് സാജിദ്, മുൻ പ്രിൻസിപ്പൽ എൻ.വി. മുഹമ്മദ് അഫ്സൽ, പി.എം. അഷ്റഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.