പേരാവൂർ: അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് പേരാവൂർ എക്‌സൈസ് റേഞ്ച് ഓഫിസിന്റെ നേതൃത്വത്തിൽ മണത്തണ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലബിന്റ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി ബോധവത്കരണ ക്ലാസും ആരോഗ്യ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ കെ.വി. സജി അധ്യക്ഷത വഹിച്ചു. ആരോഗ്യ പരിശോധന ക്യാമ്പിന് കണ്ണൂർ ജില്ല ഹോമിയോ ആശുപത്രിയിലെ പുനർജനി പ്രോജക്ട് മെഡിക്കൽ ഓഫിസർ, ജി.എച്ച്.ഡി കണിച്ചാർ ഡോ. മനോജ് കുമാർ എന്നിവർ നേതൃത്വം നൽകി. ലഹരി ഉപയോഗം, മൊബൈൽ ഫോൺ അഡിക്ഷൻ എന്നിവ ഉൾപ്പെടുത്തി പേരാവൂർ റേഞ്ച് പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) ബാബുമോൻ ഫ്രാൻസിസ് ബോധവത്കരണ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.