ഇരു കൈമാറ്റ ശസ്ത്രക്രിയക്ക് സുമനസ്സുകളുടെ സഹായം തേടി യുവാവ് ഇരിക്കൂർ: തലശ്ശേരിയിൽവെച്ച് കഴിഞ്ഞ ഒക്ടോബറിൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ഇരുകൈകളും നഷ്ടപ്പെട്ട ഇരിക്കൂർ ആയിപ്പുഴ സ്വദേശി ഷാഹിലിന്റെ ശസ്ത്രക്രിയക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. വാടകവീട്ടിൽ താമസിക്കുന്ന ഷാഹിലിന്റെ കുടുംബം നിത്യവരുമാനത്തിന് പ്രയാസപ്പെടുന്നവരാണ്. ഷാഹിലിന്റെ പിതാവ് കരൾ തകരാറിലായി കിടപ്പിലാണ്. അതിനിടെയാണ് കുടുംബം കൂടുതൽ ദുരിതത്തിലായത്. കുടുംബത്തിന്റെ ദൈനംദിന കാര്യങ്ങൾ നാട്ടുകാരുടെ സഹായത്തോടെയാണ് മുന്നോട്ടുപോകുന്നത്. ഷാഹിലിന്റെ ഇരുകൈകളും മാറ്റൽ ശസ്ത്രക്രിയക്ക് ഏകദേശം 80 ലക്ഷം രൂപ വേണം. നേരത്തെ തലശ്ശേരി അമർഷാൻ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഒരു ലക്ഷം രൂപ കുടുംബത്തിന് കൈമാറിയിരുന്നു. കൂടാളി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെംബർ സഫൂറയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. അൻസീർ പണ്ടേത്ത്, കനറാ ബാങ്ക്, അക്കൗണ്ട് നമ്പർ: 110045457791, IFSC Code: CNRB0000729 ഗൂഗ്ൾ പേ :7510191101 ചിത്രം: ഷാഹിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.