ധർണ നടത്തി

മാഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്ന കേന്ദ്ര സർക്കാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ നടന്ന ധർണ രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ. എം.ഡി. തോമസ് അധ്യക്ഷത വഹിച്ചു. സത്യൻ കേളോത്ത്, പി.പി. വിനോദ്, കെ. ഹരീന്ദ്രൻ, പി.പി. ആശാലത, കെ.വി. ഹരീന്ദ്രൻ, അൻസിൽ അരവിന്ദ്, കെ. മോഹനൻ, കെ. സുരേഷ് എന്നിവർ സംസാരിച്ചു. മാഹി ടൗണിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനവും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.