കൊട്ടിയൂർ: ജനവാസ മേഖലയെ പാരിസ്ഥിതിക ദുർബല പ്രദേശമായി പ്രഖ്യാപിച്ചുള്ള സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നും വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ പഞ്ചായത്തിൽ നടത്തി. പാൽച്ചുരം പുതിയങ്ങാടിയിൽ കർഷക സംഘം ജില്ല വൈസ് പ്രസിഡന്റ് കെ. വാസു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കർഷക സംഘം കൊട്ടിയൂർ വില്ലേജ് പ്രസിഡന്റ് സീൽസ് വർഗീസ് അധ്യക്ഷത വഹിച്ചു. ജാഥ ലീഡർ കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം മനോജ്, എം.എസ്. വാസുദേവൻ, കെ.എസ്. നിധിൻ, കെ.എൻ. സുനീന്ദ്രൻ, ബാബു മാസ്റ്റർ, പ്രഭാകരൻ എന്നിവർ സംസാരിച്ചു. ജാഥ അമ്പായത്തോട്, കണ്ടപ്പുനം, മന്ദംചേരി, പാമ്പറപ്പാൻ, നീണ്ടുനോക്കി, വെങ്ങലോടി എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം ചുങ്കക്കുന്നിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.