ബോധവത്കരണ ക്ലാസ്

ഇരിട്ടി: പാല ഗവ. ഹയർ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ച കുട്ടികക്ക് കരിയര്‍ ഗൈഡന്‍സ് യൂനിറ്റിന്റെ നേതൃത്വത്തില്‍ 'ഫോക്കസ് പോയന്റ്' എന്ന പേരില്‍ പ്ലസ് വണ്‍ പ്രവേശനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ നടത്തി. മുഴക്കുന്ന് പഞ്ചായത്ത് അംഗം എ.സി. അനീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.കെ. വിനീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി.വി. വിനോദ്, വി.ബി. രാജലക്ഷ്മി, അബ്ദുൽഅസീസ്, സാബു ജോസഫ്, സി.പി. ജിജി, അന്‍ഷ അസീസ് എന്നിവര്‍ സംസാരിച്ചു. കരിയര്‍ ഗൈഡ് ഷക്കീല്‍ അരയാക്കൂല്‍ ക്ലാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.