കണ്ണൂർ: പ്ലസ് ടു ഫലം വരുന്നതും ഉപരിപഠനത്തിന് കോളജിൽ പോകുന്നതുമെല്ലാം മിസ്ഹബ് ഏറെ ആഗ്രഹിച്ചിരുന്നു. പക്ഷേ, ചൊവ്വാഴ്ച ഫലം പ്രസിദ്ധീകരിച്ചപ്പോൾ മികച്ച വിജയം നേടിയതറിയാൻ അവൻ ഉണ്ടായിരുന്നില്ല. ഫലം വരാനിരിക്കെ, കണ്ണൂർ ടൗൺ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയായ മിസ്ഹബ് (18) ഞായറാഴ്ച രാത്രിയാണ് വീട്ടിൽ കുഴഞ്ഞുവീണു മരിച്ചത്. 68 ശതമാനം മാർക്കുമായി മകൻ നേടിയ വിജയത്തിനുമുന്നിൽ ചാലാട് ആയാടത്ത് ക്വാർട്ടേഴ്സിൽ കെ.പി. ബഷീറും അറക്കകത്ത് മിസ്രിയയും നൊമ്പരക്കാഴ്ചയായി മാറുകയാണ്. സഹോദരങ്ങളായ ജിസാനും ഐഷക്കും ഫാത്തിമ ഹദിയക്കും സഹോദരന്റെ വിജയവാർത്ത അറിഞ്ഞപ്പോൾ ദുഃഖമടക്കാനായില്ല. സയൻസ് പ്രധാന വിഷയമായെടുത്ത മിസ്ഹബ് 826 മാർക്കാണ് നേടിയത്. photo: mishab plustwo
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.