പ്ലസ് ടു: മാഹി സർക്കാർ സ്കൂളുകളിൽ മികച്ച വിജയം

മാഹി: പ്ലസ് ടു പരീക്ഷയിലും മാഹി മേഖലയിലെ സർക്കാർ വിദ്യാലയങ്ങൾക്ക് മികച്ച വിജയം. സയൻസ് ബാച്ചിൽ ജവഹർലാൽ നെഹ്റു ജി.എച്ച്.എസിലെ മുഴുവൻ കുട്ടികളും വിജയിച്ചു. കമ്പ്യൂട്ടർ കോമേഴ്സിൽ 49ൽ 47 പേരും കോമേഴ്സ് മാത്സിൽ 19ൽ 16 പേരും ഹ്യുമാനിറ്റീസിൽ ഒമ്പതിൽ രണ്ടുപേരും വിജയിച്ചു. മറ്റു വിദ്യാലയങ്ങളായ ഐ.കെ. കുമാരൻ ഹയർ സെക്കൻഡറിയിൽ സയൻസിൽ 93.48ഉം കമ്പ്യൂട്ടർ സയൻസിൽ 88.57 ഉം കോമേഴ്സിൽ 87.76 ഉം ഹ്യുമാനിറ്റീസിന് 70.59 ശതമാനവും സി.ഇ. ഭരതൻ ഹയർ സെക്കൻഡറിയിൽ 92.68 ഉം കോമേഴ്സിൽ 78.12ഉം വി.എൻ. പുരുഷോത്തമൻ ഹയർ സെക്കൻഡറിയിൽ സയൻസിൽ 74.07 ഉം കോമേഴ്സിൽ 66-66 ശതമാനം പേരും വിജയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.