കാര്‍ബണ്‍ ന്യൂട്രല്‍ മണ്ഡലമായി മാറ്റുന്നതിന്റെ ഒന്നാംഘട്ടം

മട്ടന്നൂര്‍: സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം പൊതുജനങ്ങളെയും വിവിധ സന്നദ്ധ സംഘടനകളെയും ഉള്‍പ്പെടുത്തി മട്ടന്നൂര്‍ മണ്ഡലത്തിലെ വിദ്യാഭ്യാസ വികസന പദ്ധതിയായ എജുഓണ്‍ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തെ കാര്‍ബണ്‍ ന്യൂട്രല്‍ മണ്ഡലമായി മാറ്റുന്നതിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. കിംസ് ഹെല്‍ത്തുമായി സഹകരിച്ച് മണ്ഡലത്തിലെ സ്‌കൂളുകള്‍ക്ക് 10 വീതം മുളന്തൈകള്‍ വിതരണം ചെയ്യും. വിദ്യാഭ്യാസ മേഖലയിലെ സമഗ്രമായ വികസനം ലക്ഷ്യമാക്കി എം.എല്‍.എയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയാണ് തരംഗം സമഗ്ര വിദ്യാഭ്യാസ പദ്ധതി. ബുധനാഴ്ച രാവിലെ 10 മണിക്ക് മട്ടന്നൂരില്‍ നടക്കുന്ന പരിപാടി കെ.കെ. ശൈലജ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു അധ്യക്ഷത വഹിക്കും. കിംസ് ഹെല്‍ത്ത് ക്ലസ്റ്റര്‍ സി.ഒ.ഒയും സി.എസ്.ആര്‍ ഹെഡുമായ രശ്മി ആയിഷ വിശിഷ്ടാതിഥിയാകും. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ പ്രഫ. എ. സാബു മുളന്തൈ വിതരണോദ്ഘാടനം നിര്‍വഹിക്കും. മുള നട്ട് പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ഇടപെടലുകളും നടത്തും. ഒരുവര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന സമയത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും വിതരണം ചെയ്യുമെന്ന് രശ്മി ആയിഷ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതി കോഓഡിനേറ്റര്‍ എന്‍. ഷാജിത്ത്, ജനറല്‍ കണ്‍വീനര്‍ വി.വി. ബാബു, കോര്‍ കമ്മിറ്റി അംഗം മധു എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.