മാഹിയോടുള്ള അവഗണന: ഡി.വൈ.എഫ്.ഐ പ്രക്ഷോഭത്തിലേക്ക്

മാഹി: പുതുച്ചേരി സർക്കാർ മാഹി മേഖലയോട് കാണിക്കുന്ന നിരന്തര അവഗണനക്കെതിരെ ഡി.വൈ.എഫ്.ഐ മാഹി-പള്ളൂർ മേഖല കമ്മിറ്റികൾ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാഹി ഉൾ​െപ്പടെ പുതുച്ചേരി സംസ്ഥാനത്തെ ഒഴിവുള്ള തസ്തികകളിൽ നിയമനങ്ങൾ നടത്തുക, മാഹി-പുതുച്ചേരി ദീർഘ ദൂര സർവിസ് നടത്തുന്ന പഴഞ്ചൻ ബസ് മാറ്റി പുതിയ ബസ് നിരത്തിലിറക്കുക, മാഹി ഗവ.ജനറൽ ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കുക, ഡയാലിസിസ് സൗകര്യം ഒരുക്കുക തുടങ്ങിയവക്ക് ഊന്നൽ നൽകിയായിരിക്കും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുക. വാർത്തസമ്മേളനത്തിൽ മാഹി മേഖല സെക്രട്ടറി ധനിലേഷ് ചെറുകല്ലായി, കെ. റോഷിത്ത്, നീരജ് പുത്തലം, സി.ടി. വിജേഷ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.