യോഗ ദിനാചരണം

ഇരിട്ടി: മേഖലയിലെങ്ങും യോഗദിനാചരണം നടന്നു. ഇരിട്ടി എം.ജി കോളജിൽ എൻ.സി.സി കാഡറ്റുകളുടെ നേതൃത്വത്തിൽ യോഗദിനമാചരിച്ചു. യോഗാചാര്യൻ എ.കെ. സഗുണൻ ഉദ്ഘാടനം ചെയ്തു. എൻ.സി.സി ഓഫിസർ ക്യാപ്റ്റൻ ജിതേഷ് കൊതേരി, ഡോ. പി. നിസ, സെബിൻ ജോർജ് എന്നിവർ യോഗ പരിശീലനത്തിനും പ്രദർശനത്തിനും നേതൃത്വം നൽകി. വയത്തൂർ യു.പി സ്‌കൂളിൽ വിദ്യാർഥികളുടെ യോഗ പ്രദർശനം എം.എസ്. ബിജിലാൽ ഉദ്‌ഘാടനം ചെയ്തു. ജിൻസ് ഉളിക്കൽ അധ്യക്ഷനായി. കെ.എം. സ്റ്റാനി, നിഷ ദിലീപ്, സി.ജെ. മോളി, മായ കെ. ജോസ് എന്നിവർ സംസാരിച്ചു. പരിക്കളം ശാരദവിലാസം എ.യു.പി സ്‌കൂളിൽ ചേതന യോഗ ജില്ല ജോ. സെക്രട്ടറി സി. ഷൈജിത്ത് ഉദ്‌ഘാടനം ചെയ്തു. അനുര കെ. രവി യോഗ പ്രദർശനം നടത്തി. ക്യാപ്‌ഷൻ: irity Yoga യോഗദിനാചരണ ഭാഗമായി വയത്തൂർ യു.പി സ്‌കൂളിൽ എം.എസ്. ബിജിലാലിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ നടത്തിയ യോഗ പ്രദർശനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.