ജയരാജന് ഫണ്ട് തട്ടിപ്പ് പുറത്തായതിന്റെ വിഭ്രാന്തി -അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്

കണ്ണൂര്‍: പയ്യന്നൂരിലെ രക്തസാക്ഷി ധനരാജിന്റെ പേരില്‍ പിരിച്ച പണം തട്ടിപ്പ് നടത്തിയതിന് സി.പി.എം അണികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകാതെ ഒളിച്ചോടുന്ന എം.വി. ജയരാജന്‍ അതിന്റെ മാനസിക വിഭ്രാന്തിയിലാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ പുലമ്പുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്. കള്ളക്കേസുകള്‍ ചുമത്തി കെ. സുധാകരനെ വ്യക്തിപരമായും രാഷ്ട്രീയമായും വേട്ടയാടിയ സി.പി.എം അതിലെല്ലാം പരാജയപ്പെട്ടിട്ടേയുള്ളൂ. സുധാകരന് ക്രിമിനല്‍പട്ടം ചാര്‍ത്താന്‍ നോക്കുന്ന ജയരാജന്‍ ആ വിശേഷണം ഏറ്റവും കൂടുതലര്‍ഹിക്കുന്നത് കണ്ണൂരിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതക കേസിലെ പ്രതിയായ പിണറായി വിജയനാണെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. കൊലയാളികളും ക്രിമിനലുകളുമായ നേതാക്കളുള്ളത് സി.പി.എമ്മിലാണ്. ധനരാജെന്ന ചെറുപ്പക്കാരന്റെ രക്തസാക്ഷിത്വത്തെ വിറ്റ് കാശാക്കിയ സി.പി.എമ്മിന്റെ നേതാക്കള്‍, അവരെത്ര ഉന്നതരായാലും അവര്‍ക്ക് സ്വന്തം അണികള്‍ മാപ്പുനല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.