പയ്യന്നൂർ: പയ്യന്നൂർ നിയോജക മണ്ഡലത്തിൽ കിഫ്ബി മുഖേന നിർമിക്കുന്ന സ്കൂൾ കെട്ടിടങ്ങളുടെ പ്രവൃത്തിയിലെ കാലതാമസം ഒഴിവാക്കാൻ തീരുമാനം. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ച മണ്ഡലത്തിലെ സ്‌കൂളുകളുടെ നിർമാണവുമായി ബന്ധപ്പെട്ട് എം.എൽ.എ ഓഫിസിൽ നടന്ന യോഗത്തിലാണ് തീരുമാനം. മണ്ഡലത്തിലെ കോഴിച്ചാൽ, പ്രാപ്പൊയിൽ, പെരിങ്ങോം, കോറോം, പയ്യന്നൂർ ജി.ജി.എച്ച്.എസ്.എസ്, എ.കെ.എ.എസ്.ഐ.വി.എച്ച്.എസ്.എസ് എന്നീ ഹയർസെക്കൻഡറി സ്‌കൂളുകൾക്ക് ഒരു കോടി രൂപ വീതവും കണ്ടങ്കാളി, മാത്തിൽ, വെള്ളൂർ, വയക്കര എന്നീ ഹയർസെക്കൻഡറി സ്‌കൂളുകൾക്ക് മൂന്നുകോടി രൂപ വീതവുമാണ് ഫണ്ട് അനുവദിച്ചിരുന്നത്. ഇതിൽ പെരിങ്ങോം ഹയർ സെക്കൻഡറി സ്‌കൂളിന്റെ കെട്ടിട നിർമാണം പൂർത്തിയായി. കോറോം, കോഴിച്ചാൽ, പ്രാപ്പൊയിൽ എന്നിവിടങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ബാക്കിയുള്ള സ്‌കൂളുകളിൽ ടെൻഡർ നടപടികൾ പൂർത്തിയാകാത്തതിനാൽ പ്രവൃത്തി ആരംഭിക്കാൻ സാധിച്ചിരുന്നില്ല. ഇതുകാരണം എസ്റ്റിമേറ്റ് നിരക്ക് പുതുക്കി നിശ്ചയിക്കണം. പുതിയ നിരക്ക് പ്രകാരം എസ്റ്റിമേറ്റ് തയാറാക്കുമ്പോൾ നേരത്തെ അനുവദിച്ച തുകയേക്കാൾ കൂടുതൽ ആവശ്യമായി വരുകയും പുതിയ നിരക്ക് പ്രകാരം എസ്റ്റിമേറ്റ് തയാറാക്കി അധികതുകക്ക് ഭരണാനുമതി ലഭിക്കാൻ കിഫ്ബിക്ക് സമർപ്പിക്കുകയും പയ്യന്നൂരിലെ രണ്ട് സ്‌കൂളുകൾക്ക് 1.3 കോടി രൂപയുടെയും കണ്ടങ്കാളി, വെള്ളൂർ, മാത്തിൽ, വയക്കര എന്നീ സ്‌കൂളുകൾക്ക് 3.9 കോടി രൂപയുടെയും പുതുക്കിയ ധനാനുമതി ലഭിക്കുകയും ചെയ്‌തിട്ടുണ്ട്. ഈ പ്രവൃത്തികൾക്ക് അടിയന്തരമായി സാങ്കേതിക അനുമതിക്ക് സമർപ്പിക്കാനും അനുമതി കിട്ടുന്ന മുറക്ക് ടെൻഡർ നടപടികളിലേക്ക് പോകാനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നിർവഹണ ഏജൻസിയായ കിലയുടെ മാനേജർ എം.സി. ജയചന്ദ്രൻ, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ യു. ശ്രീജ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എൻജിനീയർമാർ, പദ്ധതിയിൽ ഉൾപ്പെട്ട സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർ, പി.ടി.എ പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു. പി.വൈ.ആർ സ്കൂൾ പയ്യന്നൂരിൽ വിദ്യാലയങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ നടന്ന യോഗത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.