എഴുത്തുപച്ച പുസ്തകത്തിൽ അഷിമയുടെ ചിത്രവും

പാനൂർ: സമഗ്രശിക്ഷ കേരളം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സർഗാധനരായ കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി തയാറാക്കുന്ന 'എഴുത്തു പച്ച'യെന്ന പുസ്തക സമാഹാരത്തിൽ കുന്നോത്ത്പറമ്പ് സ്വദേശിനിയായ കൊച്ചുമിടുക്കിയുടെ വര കവർ ചിത്രമായി. കൊളവല്ലൂർ യു.പി സ്കൂളിലെ എം. അഷിമയുടെ വരയാണ് 'ളുഹൽ ഔലാദ്' എന്ന അറബിക്കഥകളുടെ പിൻകവറായത്. പാനൂർ ബി.ആർ.സിയിലുൾപ്പെടെ നിരവധി ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ച അഷിമയുടെ മനോഹരചിത്രങ്ങൾ ശ്രദ്ധയിൽപെട്ട അധ്യാപകർ മുൻകൈയെടുത്താണ് എഴുത്തുപച്ചയെന്ന പരിപാടിയിൽ പങ്കെടുപ്പിച്ചത്. എഴുത്തുപച്ച രചനാസമാഹാരങ്ങൾക്കായി 150 ലേറെ കുട്ടികൾ മുഖചിത്രം വരച്ചിരുന്നു. മലയാളത്തിൽ 26 പുസ്തകങ്ങളും ഹിന്ദി, അറബി, ഉർദു, സംസ്കൃതം, കന്നഡ, തമിഴ് എന്നീ ആറ് ഭാഷകളിലായി 29 പുസ്തകങ്ങളും ഉൾപ്പെടെ ആകെ 55 പുസ്തകങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നുമുള്ള കുട്ടികൾ വരച്ച ചിത്രമാണ് ഉൾപ്പെടുത്തുന്നത്. വരച്ച ചിത്രങ്ങളിൽ ഏറ്റവും മികച്ച 110 ചിത്രങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. പുസ്തകത്തിന്റെ ഉൾപേജിൽ ആ പുസ്തകത്തിനുള്ള ചിത്രങ്ങൾ വരച്ച കുട്ടികളുടെ പേരും ഫോട്ടോയും രേഖപ്പെടുത്തുന്നുണ്ട്. മലയാളമുൾപ്പെടെ ഏഴ് ഭാഷകളിലുള്ള പുസ്തകങ്ങൾ ഉള്ളതിനാൽ എല്ലാവരുടെയും ചിത്രങ്ങൾ ആശയക്രമത്തിൽ ഓരോ ഭാഷക്കുമായി തരംതിരിക്കുകയായിരുന്നു. എഴുത്തുപച്ച പുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. ഔദ്യോഗിക പ്രകാശനത്തോടെ ഇനി സ്കൂളുകളിലെത്തും. മുളിയാത്തോട് ഇന്റർലോക്ക് പ്രവൃത്തി ചെയ്യുന്ന മൊട്ടേമ്മൽ ഷാജിയുടേയും കുന്നോത്ത്പറമ്പ് പി.ആർ. കുറുപ്പ് സഹകരണാശുപത്രിയുടെ ഡയറക്ടർ സിനിയുടേയും മകളാണ് അഷിമ. കൊളവല്ലൂർ എൽ.പി സ്കൂളിലെ രണ്ടാം തരം വിദ്യാർഥിനി ഐഷാനി സഹോദരിയാണ്. ashima drawing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.