സ്കൂൾ ക്ലാസ് മുറി ഉദ്ഘാടനം

തലശ്ശേരി: നഗരസഭയുടെ വികസനപദ്ധതിയില്‍ ഉൾപ്പെടുത്തി തിരുവങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ.കെ. അബ്ദുൽലത്തീഫ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി, ഷബാന ഷാനവാസ്, ഇ. ആശ, സി.കെ. രമേശൻ, കാരായി സുരേന്ദ്രൻ, എ.കെ. സക്കരിയ, എം.പി. സുമേഷ്, കെ. വിനയരാജ്, എ.പി. അംബിക, വി.എം. സുകുമാരൻ, യു. ബ്രിജേഷ്, പി.കെ. ബിജില, സി.വി. സുധാകരൻ, സി.കെ. അബ്ദുൽ ലത്തീഫ്, സി. സ്നേഹലത എന്നിവർ സംസാരിച്ചു. സമയാനുബന്ധിതമായി കെട്ടിടം നിര്‍മിച്ചുനല്‍കിയ കോണ്‍ട്രാക്ടര്‍ സിദ്ദീഖിനെ എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു. നഗരസഭാധ്യക്ഷ കെ.എം. ജമുനാറാണി സ്വാഗതവും ഹെഡ്മിസ്ട്രസ് ടി.ടി. രജനി നന്ദിയും പറഞ്ഞു. പടം tly thiruvannagad gghs തിരുവങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനച്ചടങ്ങിൽ എ.എൻ. ഷംസീർ എം.എൽ.എ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.