കൂത്തുപറമ്പ് കൃഷിഭവൻ പുതിയ കെട്ടിടത്തിലേക്ക് മാറ്റി

കൂത്തുപറമ്പ്: കൃഷിഭവൻ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ബി.എസ്.എൻ.എൽ കോമ്പൗണ്ടിലെ വാടകക്കെട്ടിടത്തിലേക്കാണ് മാറ്റിസ്ഥാപിച്ചത്. വർഷങ്ങളായി ചോർന്നൊലിക്കുന്ന കെട്ടിടത്തിലായിരുന്നു കൂത്തുപറമ്പ് കൃഷിഭവൻ പ്രവർത്തിച്ചുവന്നിരുന്നത്. പഴശ്ശി ക്വാർട്ടേഴ്സിന്റെ ഭാഗമായുള്ള ഈ കെട്ടിടം ജീർണിച്ച അവസ്ഥയിലായിരുന്നു. ദുരിതപർവങ്ങൾക്കിടയിലായിരുന്നു ഇക്കാലമത്രയും ജീവനക്കാർ ജോലി ചെയ്തിരുന്നത്. പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ട് അനുവദിച്ചിരുന്നെങ്കിലും സ്ഥലം ലഭ്യമല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ കോമ്പൗണ്ടിലെ പഴയ കൺസ്യൂമർ കെയർ സെന്റർ കെട്ടിടം വാടകക്കെടുത്തത്. പുതിയ കെട്ടിടത്തിലെ പ്രവർത്തനോദ്ഘാടനം നഗരസഭ ചെയർപേഴ്സൻ വി. സുജാത നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് കൃഷി ഓഫിസർ പി.ജെ. ലിജി, കൃഷി അസിസ്റ്റൻറ് ബിന്ദു കെ. മാത്യു, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ. ഷമീർ, ലിജി സജേഷ്, കെ.വി. രജീഷ്, സജിത്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.