സ്നേഹസംഗമം നടത്തി

കണ്ണൂർ: ഖത്തറിലെ പ്രമുഖ സൂപ്പർ മാർക്കറ്റായ അൽമുംതസ അൽമീറയിൽ ജോലിചെയ്ത് നാട്ടിൽ സ്ഥിരതാമസമാക്കിയവരുടെ കൂട്ടായ്മയുടെ സ്നേഹസംഗമവും കാവക്കുനി റസാക്ക് അനുസ്മരണവും മുതിർന്ന സഹപ്രവർത്തകരെ ആദരിക്കലും നടത്തി. നൗഷാദ് പാപ്പിനശ്ശേരി അധ്യക്ഷത വഹിച്ചു. റഫീഖ് അഴിയൂർ അനുസ്മരണം നടത്തി. മുത്തുണ്ണി അബ്ദുറഹിമാൻ, വിജയകൃഷ്ണൻ, മൊയ്തീൻ കൊടുവള്ളി, അബ്ദുൽ റഷീദ് തളിപ്പറമ്പ്, കെ. അബ്ദുൽ അസീസ്, ‍വി.എ. അശോക് കുമാർ, ടി.കെ. മഹമൂദ്, ടി.കെ. സുരേഷ് ഗുരുവായൂര്‍ എന്നിവർ സംസാരിച്ചു. പി.ടി. മൊയ്തു, മുത്തുണ്ണി അബ്ദുറഹിമാൻ, വിജയകൃഷ്ണൻ, അഷ്റഫ് ചാവക്കാട്, അഷ്റഫ് വയപ്പുറം എന്നിവരെ ചടങ്ങിൽ ആദരിച്ചു. സി.കെ. അബ്ദുല്ല സ്വാഗതവും കെ. അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു. പടം) ഖത്തറിലെ പ്രമുഖ സൂപ്പർ മാർക്കറ്റായ അൽമുംതസ അൽമീറയിൽ ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയവരുടെ കൂട്ടായ്മ sneha sangamam kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.