കിണവക്കൽ ഇനി കാമറക്കണ്ണിൽ

കൂത്തുപറമ്പ്: കിണവക്കൽ മേഖലയിൽ സി.സി.ടി.വി കാമറകൾ മിഴിതുറന്നു. മേഖലയിലെ 12 കേന്ദ്രങ്ങളിലായാണ് സി.സി.ടി.വികൾ സ്ഥാപിച്ചത്. അഞ്ചു കാമറകൾ കിണവക്കൽ ടൗണിൽ മാത്രമായാണ് സ്ഥാപിച്ചിട്ടുള്ളത്. കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപ്പൊയിൽ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് സി. രാജീവൻ മുഖ്യാതിഥിയായി. ടി.പി. ഇബ്രാഹീം അധ്യക്ഷത വഹിച്ചു. കെ. ഗംഗാധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. കൂത്തുപറമ്പ് സി.ഐ ബിനു മോഹൻ, പി. ജിഷ, പി. രാഘവൻ, യു.വി. മൂസ, എം. അഷറഫ് എന്നിവർ പങ്കെടുത്തു. പടം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.