പ്രതിഷേധ സമരം

തലശ്ശേരി: രാഹുൽഗാന്ധിയെ നിരന്തരമായ വിചാരണയിലൂടെ പീഡിപ്പിച്ച് കള്ളക്കേസ് ഉണ്ടാക്കാനാണ് ഇ.ഡിയും നരേന്ദ്ര മോദിയും ശ്രമിക്കുന്നതെന്ന് മുൻ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി. തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ടെലിഫോൺ ഭവന് മുന്നിൽ നടത്തിയ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർഭയനായ പോരാളിയാണ് രാഹുൽ ഗാന്ധി. അവസാന ശ്വാസംവരെ മോദിക്കെതിരായി സത്യം വിളിച്ചുപറഞ്ഞുകൊണ്ട് കോൺഗ്രസ് മുന്നോട്ടുപോകും. മോദിയും പിണറായിയും ഒരേ തൂവൽപക്ഷികളാണ്. അഗ്നിപഥ് പദ്ധതി രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കളെ നിരാശരാക്കുന്നതാണെന്നും സതീശൻ പാച്ചേനി പറഞ്ഞു. എം.പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. വി.എൻ. ജയരാജ്, സി.ടി. സജിത്, മണ്ണയാട് ബാലകൃഷ്ണൻ, എം.പി. അസൈനാർ, പി. ജനാർദനൻ, പി.വി. രാധാകൃഷ്ണൻ, യു. സിയാദ്, സുശീൽ ചന്ത്രോത്ത്, കെ. ജയരാജൻ എന്നിവർ സംസാരിച്ചു. എം.വി. സതീശൻ, കെ.ഇ. പവിത്രരാജ്, ഉച്ചുമ്മൽ ശശി, എ. ഷർമിള, പി.ഒ. മുഹമ്മദ് റാഫി, ഇ. വിജയകൃഷ്ണൻ, കെ.സി. രഘുനാഥ് എന്നിവർ നേതൃത്വം നൽകി. പടം tly satheeshan pacheni തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ടെലിഫോൺ ഭവനു മുന്നിൽ നടത്തിയ സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.