മാഹി: മാഹി നഗരസഭ നടപ്പാക്കുന്ന മാലിന്യ മുക്ത മയ്യഴിക്കായുള്ള സംരംഭത്തിന്ന് മാഹി ഫെഡറേഷൻ ഓഫ് സർവിസ് അസോസിയേഷന്റെ പിന്തുണ. അതിനായി 1,000 തുണി സഞ്ചികൾ മാഹി നഗരസഭയിൽ വെച്ച് പ്രസിഡൻറ് സി.എച്ച്. സത്യനാഥൻ നഗരസഭാ കമീഷണർ വി. സുനിൽകുമാറിന് കൈമാറി. മാഹിയിലെ മുഴുവൻ വീടുകളിലേക്കും ഘട്ടംഘട്ടമായി എത്തിച്ചേരുന്ന ഈ സംരംഭത്തിന്റെ തുടക്കം എന്ന നിലയിലാണ് എഫ്.എസ്.എ ഇതിന് മുൻകൈയെടുത്തത്. ജനറൽ സെക്രട്ടറി ശ്രീകുമാർ ഭാനു, ട്രഷറർ അടിയേരി മനോഹരൻ, ഷെൽജൻ, പ്രമോദ് കുമാർ എന്നിവർ സംബന്ധിച്ചു. caption : മാലിന്യമുക്ത മയ്യഴി പദ്ധതിക്ക് മാഹി എഫ്.എസ്.എയുടെ വക തുണിസഞ്ചികൾ പ്രസിഡൻറ് സി.എച്ച്. സത്യനാഥൻ നഗരസഭാ കമീഷണർക്ക് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.