മെഡിക്കൽ റപ്രസെന്റേറ്റിവുമാരുടെ ധർണ

കണ്ണൂർ: ഭാരതീയ മെഡിക്കൽ ആൻഡ് സെയിൽസ് റപ്രസെന്റേറ്റിവ് അസോസിയേഷൻ കലക്ടറേറ്റ് ധർണ നടത്തി. സെയിൽസ് പ്രമോഷൻ മേഖലയിലെ തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം നിയമനിർമാണത്തിലൂടെ ഉറപ്പുവരുത്തുക, ഓൺലൈൻ ഔഷധ മേഖലയിലെ ക്രമക്കേടുകളും തൊഴിൽ ചൂഷണങ്ങളും നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ധർണ നടത്തിയത്. സംസ്ഥാന പ്രസിഡന്റ് കെ. ഉപേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എൻ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. കെ.പി. ജിരൺ പ്രസാദ്, ജ്യോതിർമനോജ്, കെ.വി. സന്തോഷ്, റിഗിൻ ഗംഗാധരൻ, കെ.കെ. സന്തോഷ്, തമ്പാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.