സ്വീകരണം നൽകി

കൂത്തുപറമ്പ്: തലശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ ജോസഫ് പാംപ്ലാനിക്ക് കൂത്തുപറമ്പ് നിർമലഗിരി കോളജിൽ . മെത്രാപ്പൊലീത്തയായി ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി നിർമലഗിരി കോളജിലെത്തിയ മാർ ജോസഫ് പാംപ്ലാനിക്ക് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. നിർമലഗിരി കോളജ് രക്ഷാധികാരി കൂടിയാണ് മാർ ജോസഫ് പാംപ്ലാനി. ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനവും കോളജ് വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ ഫ്രീ വൈഫൈ സൗകര്യവും ചടങ്ങിൽ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. മികച്ച അധ്യാപകരും സമർഥരായ വിദ്യാർഥികളുമാണ് നിർമലഗിരിയുടെ മികവെന്ന് അധികാരിയായി ചുമതലയേറ്റശേഷം ജോസഫ് പാംപ്ലാനി പറഞ്ഞു. പുതിയ മാനേജർ മോൺ. ആന്റണി മുതുകുന്നേലിനും . കോളജ് പ്രിൻസിപ്പൽ ഡോ. കെ.വി. ഔസേപ്പച്ചൻ അധ്യക്ഷത വഹിച്ചു. കോളജ് ബർസർ ഫാ. ഷാജി തെക്കേ മുറിയിൽ, വൈസ് പ്രിൻസിപ്പൽ ഡോ. ജോബി ജേക്കബ്, ടീച്ചിങ് സ്റ്റാഫ് ഡോ. ടി.കെ. സെബാസ്റ്റ്യൻ, അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫ് പ്രതിനിധി മോളി ജോസഫ്, വിദ്യാർഥി പ്രതിനിധി സഞ്ജയ് ഷാജി, കൗൺസിൽ സെക്രട്ടറി ഡോ. മാർട്ടിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.