കണ്ണൂർ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ കണ്ണൂർ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ല പ്രസിഡന്റ് മനോജ് പൊയിലൂരിനെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാംരംഭിച്ച മാർച്ച് കലക്ടറേറ്റിനു മുന്നിൽ പൊലീസ് തടഞ്ഞു. സംസ്ഥാന ജന. സെക്രട്ടറി കെ. ഗണേഷ് ഉദ്ഘാടനം ചെയ്തു. ജില്ല ജന.സെക്രട്ടറി അർജുൻ മാവിലാക്കണ്ടി അധ്യക്ഷത വഹിച്ചു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. സ്മിൻതേഷ്, അക്ഷയ്, അരുൺ എ. ഭരത്, അരുൺ കൈതപ്രം, ജിതിൻ രഘുനാഥ്, കൃഷ്ണപ്രഭ, സുഷമ തുടങ്ങിയവരാണ് അറസ്റ്റിലായത്. photo: sandeep
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.