പയ്യന്നൂർ: 44ാമത് ഒളിമ്പ്യാഡുമായി ബന്ധപ്പെട്ട് നടന്ന സംസ്ഥാന വനിത ചെസ് ചാമ്പ്യൻഷിപ്പിൽ ആര്യ ജി. മല്ലർ ചാമ്പ്യൻ. ഓൾ ഇന്ത്യ ചെസ് ഫെഡറേഷനും തമിഴ്നാട് സർക്കാറും സംയുക്തമായി എറണാകുളത്ത് സംഘടിപ്പിച്ച സംസ്ഥാന ഓപൺ ഗേൾസ് ചെസ് മത്സരത്തിലാണ് പയ്യന്നൂരിലെ ആര്യ ജി. മല്ലർ കിരീടം ചൂടിയത്. കല്യാണി സരിൻ (തൃശൂർ), എസ്. പൗർണമി (പാലക്കാട്) എന്നീ താരങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇവർ മൂവരും അടുത്ത മാസം ചെന്നൈയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധാനംചെയ്യും. ആര്യ സംസ്ഥാന അണ്ടർ 17, അണ്ടർ 19 ചെസ് ചാമ്പ്യൻഷിപ്പുകളിൽ യഥാക്രമം ഒന്നാം സ്ഥാനവും റണ്ണറപ്പായും ദേശീയ ചെസ് ചാമ്പ്യൻഷിപ്പുകളിൽ കേരളത്തെ പ്രതിനിധാനംചെയ്യാൻ അർഹത നേടിയ താരമാണ്. പയ്യന്നൂർ ചിന്മയ വിദ്യാലയത്തിലെ എട്ടാം തരം വിദ്യാർഥിനിയും ഫിഡേ റേറ്റഡ് താരവുമായ ആര്യ ജി. മല്ലർ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം പ്രഫസർ ഡോ. ഗൗതം ഗോപിനാഥിന്റെയും മുകുന്ദ ഹോസ്പിറ്റലിലെ ഡോ. സ്വരൂപ പൈയുടെയും മകളാണ്. പി.വൈ.ആർ ആര്യ ആര്യ ജി. മല്ലർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.