നിക്ഷേപത്തട്ടിപ്പ്; പൂളക്കുറ്റി സർവിസ് സഹകരണ ബാങ്കിനുമുന്നിൽ സമരം തുടങ്ങി

പേരാവൂർ: നിക്ഷേപത്തട്ടിപ്പ് നടന്നതായി വ്യാപക പരാതിയുണ്ടായ പൂളക്കുറ്റി സർവിസ് സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകരുടെ അനിശ്ചിതകാല സമരം തുടങ്ങി. സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. കൺവീനർ സെബാസ്റ്റ്യൻ പാറാട്ടുകുന്നേൽ അധ്യക്ഷത വഹിച്ചു. വിൻസി തോമസ്, സേവ്യർ തൃക്കേക്കുന്നേൽ, വിനു മണ്ണാറുതോട്ടം, ദേവസ്യ ചന്ദ്രൻ കുന്നേൽ തുടങ്ങിയവർ സംസാരിച്ചു. നിക്ഷേപകർ കുട്ടികളടക്കമാണ് സമരത്തിനെത്തിയത്. 2017ൽ നടന്ന നിക്ഷേപത്തട്ടിപ്പിൽ 400ഓളം നിക്ഷേപകരുടെ രണ്ടരക്കോടി രൂപ നഷ്ടമായതായി പരാതി ഉണ്ടായിരുന്നു. കോൺഗ്രസ് ഭരണസമിതിയുടെ കീഴിലുള്ള ബാങ്ക് മറ്റൊരു ബാങ്കിൽ ലയിപ്പിച്ച ശേഷം പണം തിരിച്ചുനല്കാമെന്ന ഉറപ്പ് ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് അനിശ്ചിതകാല സമരവുമായി നിക്ഷേപകർ രംഗത്തുവന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.