അക്ഷരവണ്ടിയുമായി കുരുന്നുകൾ

ഇരിക്കൂർ: വായന വാരാചരണത്തിന്റെ ഭാഗമായി ഇരിക്കൂറിലെ ഹെവൻസ് പ്രീസ്കൂൾ കുട്ടികൾ നടത്തിയ അക്ഷരവണ്ടി കൗതുകമുണർത്തി. വീടുകളിൽനിന്നും രക്ഷിതാക്കളുടെ സഹായത്തോടെ നിർമിച്ച് കൊണ്ടുവന്ന കളിവണ്ടികളിൽ മലയാളം, ഇംഗ്ലീഷ്, അറബി അക്ഷരങ്ങൾ പ്രദർശിപ്പിച്ചാണ് സ്കൂൾ പരിസരങ്ങളിലവർ പ്രയാണം ചെയ്തത്. ഇരിക്കൂർ മഹല്ല് ജമാഅത്ത് മുൻ പ്രസിഡന്റ്​ കെ. ഹുസൈൻ ഹാജി ഫ്ലാഗ്ഓഫ് ചെയ്തു. സ്കൂൾ ഡയറക്ടർ സി.കെ. മുനവ്വിർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ. റാഷിദ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് എ.പി. അൻവർ, കെ. ഹനീഫ, മശൂദ് കീത്തടത്ത്, ടി.പി. അബ്ദുല്ല, സി.സി. ഹനീഫ എന്നിവർ സംസാരിച്ചു. ചിത്രം: വായന വാരാചരണത്തോടനുബന്ധിച്ച് ഇരിക്കൂർ ഹെവൻസ് പ്രീസ്കൂൾ നടത്തിയ അക്ഷരവണ്ടി പ്രയാണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.