നരമ്പിൽ എൽ.പി സ്കൂൾ കെട്ടിടത്തിന് ഒരുകോടി

പയ്യന്നൂർ: മണ്ഡലത്തിലെ നരമ്പിൽ ഗവ. എൽ.പി സ്‌കൂളിന് കെട്ടിടം നിർമിക്കാൻ ഒരു കോടി രൂപയുടെ ഭരണാനുമതിയായതായി ടി.ഐ. മധുസൂദനൻ എം.എൽ.എ അറിയിച്ചു. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തിലെ സ്‌കൂളിൽ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഭരണാനുമതി പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നാണ് ലഭിച്ചത്. കിലയാണ് നിർവഹണ ഏജൻസി. എത്രയും പെട്ടെന്ന് പ്രോജക്ട് റിപ്പോർട്ട് തയാറാക്കി കിഫ്ബിയുടെ ധനാനുമതിക്ക് നൽകാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.