മഹിള ധർണ

പയ്യന്നൂർ: പയ്യന്നൂർ ഗാന്ധി മന്ദിരത്തിലെ ഗാന്ധി പ്രതിമ തകർക്കുകയും ഓഫിസ് അടിച്ചുതകർക്കുകയും ചെയ്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റിന്ത്യ സ്മാരക സ്തൂപ പരിസരത്ത് ധർണ നടത്തി. ജില്ല പ്രസിഡൻറ് രജനി രമാനന്ദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം.വി. വത്സല അധ്യക്ഷത വഹിച്ചു. വനിത ലീഗ് ജില്ല സെക്രട്ടറി എം.കെ. ഷമീമ, അത്തായി പത്മിനി, ഇ.പി. ശ്യാമള, ടി.വി. പുഷ്പ, എം.കെ. ഷമീമ, എ.കെ. ശ്രീജ, കോമളവല്ലി, എ. ഉഷ, നളിനി ടീച്ചർ, ചന്ദ്രിക, ഫൗസിയ കവ്വായി, എം.കെ. മീന, എൻ.വി. സാവിത്രി എന്നിവർ സംസാരിച്ചു. പി.വൈ.ആർ മഹിളാ കോൺഗ്രസ് പയ്യന്നൂരിൽ ഗാന്ധി മന്ദിരവും ഗാന്ധി പ്രതിമയും തകർത്തവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ് നടത്തിയ ധർണ രജനി രമാനന്ദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.