ഇരിക്കൂർ: വായന മാസാചരണത്തിന്റെ ഭാഗമായി സ്കൂൾ കാമ്പസിലെ വിവിധയിടങ്ങളിലായി പുസ്തകങ്ങളുടെ തേനറകൾ സ്ഥാപിച്ച് ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒരുക്കിയ വായനസൗകര്യം വേറിട്ടതായി. വായന കാര്യക്ഷമമാക്കുന്നതിന് സ്കൂളിന്റെ ഓരോ കെട്ടിടസമുച്ചയത്തിലും വായനജാലകങ്ങളും എല്ലാ ക്ലാസ് മുറികളിലും വായനമൂലയും ഒരുക്കി. എസ്.എസ്.കെ. മുൻ പ്രോജക്ട് ഓഫിസർ ഡോ. കെ.പി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക വി.സി. ശൈലജ അധ്യക്ഷത വഹിച്ചു. കെ.പി. സുനിൽകുമാർ, സി.കെ. നിഷാറാണി, കെ. ഷൈനി, ഇ.പി. ജയപ്രകാശ്, ടി. സുനിൽകുമാർ, എം. രമേശൻ, വി.വി. സുനേഷ് എന്നിവർ സംസാരിച്ചു. ചിത്രം: വായന മധുരതരമാക്കാൻ ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച തേനറകൾ തുറന്ന് ഡോ. കെ.പി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.