പയ്യന്നൂർ: പയ്യന്നൂർ നഗരസഭയിൽ സൗന്ദര്യവത്കരിച്ച വാതകശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങി. ശ്മശാനങ്ങൾ സംബന്ധിച്ച പതിവ് സങ്കൽപങ്ങൾ പൊളിച്ചെഴുതുകയാണ് നഗരസഭയുടെ പുതിയ സംരംഭം. 61.5 ലക്ഷം രൂപ ചെലവഴിച്ചാണ് മൂരിക്കൊവ്വലിലെ വാതകശ്മശാനം സൗന്ദര്യവത്‌കരിച്ചത്. നഗരസഭ മാലിന്യ സംസ്‌കരണ കേന്ദ്രത്തോട് ചേർന്നുള്ള സ്ഥലത്താണ് നിർമാണം. പ്രദേശത്തെ പൊതുശ്മശാനം നിലനിർത്തിയാണ് ആധുനിക സംവിധാനങ്ങളോടെ പുതിയ ശ്മശാനം ഒരുക്കിയത്. 28 ലക്ഷം രൂപ ചെലവിൽ സ്റ്റീൽ ഇൻവെസ്റ്റേഴ്‌സ് കേരളയാണ് ഗ്യാസ് ജനറേറ്ററും ഫർണസും ഒരുക്കിയത്. ബാക്കി ചെലവഴിച്ച് പ്രത്യേക കെട്ടിടം, ഇന്റർലോക്ക് ചെയ്ത മുറ്റം, ഷീറ്റ് മേഞ്ഞ മേൽക്കൂര, അനുശോചന യോഗം ചേരാനുള്ള വേദി, ഇരിപ്പിടങ്ങൾ എന്നിവ ഒരുക്കി. പയ്യന്നൂരിലെ ഒരു കൂട്ടം കലാകാരന്മാർ ചേർന്ന് ചുമർചിത്രങ്ങൾ വരച്ച് കെട്ടിടം മനോഹരമാക്കി. സൗന്ദര്യവത്കരിച്ച ശ്മശാനം ജൂലൈയിൽ നാടിന് സമർപ്പിക്കുമെന്ന് നഗരസഭാ ചെയർപേഴ്‌സൻ കെ.വി. ലളിത അറിയിച്ചു. പി.വൈ.ആർ ശ്മശാനം പയ്യന്നൂരിൽ ഉദ്ഘാടനത്തിനൊരുങ്ങിയ സൗന്ദര്യവത്കരിച്ച വാതകശ്മശാനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.