ജീവിതം നന്മകളാൽ പൂരിതമാവണം -ഹമീദലി തങ്ങൾ

കാടാച്ചിറ: പ്രതിസന്ധികളും പ്രയാസങ്ങളും ജീവിതവഴിയിൽ നിറയുമ്പോഴും കഴിയുംവിധം നന്മകളാൽ ജീവിതം മനോഹരമാക്കാൻ പൊതുപ്രവർത്തകർക്ക് സാധിക്കണമെന്ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ. എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി രൂപവത്കരിക്കുന്ന തഅ്സിയത്ത് വിങ്ങിന്റെ ജില്ലതല ലോഞ്ചിങ് നിർവഹിക്കുകയായിരുന്നു തങ്ങൾ. അസ്‌ലം അസ്ഹരി പൊയ്ത്തുംകടവ് അധ്യക്ഷത വഹിച്ചു. അബൂബക്കർ യമാനി, അബ്ദുൽനാസർ ഫൈസി പാവന്നൂർ, സുറൂർ പാപ്പിനിശ്ശേരി, ആബിദ് ദാരിമി, അഷ്റഫ് ദാരിമി മമ്മാക്കുന്ന്, സലാം ദാരിമി, വി.കെ. സഹദ്, കെ.കെ. നജാദ്, സിനാജ് മൗലവി, റഷീദ് ഹാജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.