പയ്യാമ്പലം ബീച്ചിൽ കടലോര നടത്തം

കണ്ണൂർ: കടലും കടലോരവും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക അവസ്ഥ വീണ്ടെടുക്കേണ്ട ഉത്തരവാദിത്തം നമുക്കോരോരുത്തർക്കുമാണ് എന്ന് തിരിച്ചറിഞ്ഞ് 'കടലിനെ അറിയാം കടൽക്കാറ്റേൽക്കാം, കടൽത്തീരമണയാം' എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ എന്നിവയുടെ സഹായത്തോടെ കടലും തീരവും പ്ലാസ്റ്റിക് മുക്തമാക്കുന്നതിനാണ് ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി ലക്ഷ്യമിടുന്നത്. മേയർ ടി.ഒ. മോഹനൻ, എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി. സുമേഷ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, കലക്ടർ എസ്. ചന്ദ്രശേഖർ, മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, എൻ.എസ്.എസ് വളന്റിയർമാർ, മറ്റു സന്നദ്ധ സംഘടനകൾ, വിവിധ ട്രേഡ് യൂനിയൻ നേതാക്കൾ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങൾ, സർക്കാർ വകുപ്പുകൾ, ഏജൻസികൾ എന്നിവ പങ്കെടുത്തു. ---------------- പടം) സന്ദീപ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.