ഇരിട്ടി: കൂൾബാറുകളിലെയും ഹോട്ടലുകളിലെയും വെള്ളം പരിശോധിക്കാനുള്ള സൗകര്യം താലൂക്ക് അടിസ്ഥാനത്തിൽ സ്ഥാപിക്കുക, അനിയന്ത്രിത കെട്ടിട വാടക നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ ഇടപെടുക, ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ നടപ്പാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. വ്യാപാരിമിത്ര ക്ഷേമപദ്ധതി അംഗത്വ വിതരണോദ്ഘാടനം ഇരിട്ടി മുനിസിപ്പൽ ചെയർപേഴ്സൻ കെ. ശ്രീലത നിർവഹിച്ചു. പദ്ധതി വിശദീകരണം സമിതി ജില്ല ജോ. സെക്രട്ടറി ഇ. സജീവൻ നിർവഹിച്ചു. 40 വർഷത്തിന് മുകളിൽ കച്ചവടം ചെയ്ത ആദ്യകാല വ്യാപാരികളെ സമിതി സംസ്ഥാന കമ്മിറ്റി അംഗം ഹമീദ് ഹാജിയും കഴിവു തെളിയിച്ച മറ്റ് കലാകാരന്മാരെ മുനിസിപ്പൽ വൈസ് ചെയർമാൻ പി.പി. ഉസ്മാനും അനുമോദിച്ചു. പ്രഭാകരൻ എടക്കാനം അധ്യക്ഷത വഹിച്ചു. ഒ. വിജേഷ്, കെ.കെ. സഹദേവൻ, കൗൺസിലർമാരായ വി.പി. അബ്ദുൽ റഷീദ്, കെ. നന്ദനൻ, ഇ. സദാനന്ദൻ, സുമേഷ് കോളിക്കടവ്, പി.വി. പുരുഷോത്തമൻ, അബ്ദുൽ ലത്തീഫ് പൊയിലൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.