എസ്.എഫ്.ഐ പ്രതിഷേധം

കൂത്തുപറമ്പ്: അഗ്നിപഥ് പദ്ധതിക്കെതിരെ എസ്.എഫ്.ഐ കൂത്തുപറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ശരത് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഷെമിത്ത് സുന്ദർ അധ്യക്ഷതവഹിച്ചു. ആദർശ് പാട്യം, എം.വി. വർഷ, വി. ആദർശ് എന്നിവർ സംബന്ധിച്ചു. മാർക്കറ്റ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് ബി.എസ്.എൻ.എൽ ഓഫിസിനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ അൽപസമയം ഉന്തും തള്ളും ഉണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.