കെ.സി.വൈ.എം ബൈക്ക് റാലി

കൊട്ടിയൂർ: സംരക്ഷിത വനമേഖലകൾക്കു ചുറ്റും ഒരു കിലോമീറ്റർ പരിധിയിൽ ബഫർസോൺ പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കെ.സി.വൈ.എം കൊട്ടിയൂർ യൂനിറ്റിന്റെ നേതൃത്വത്തിൽ ബഫർസോൺ സമര സന്നാഹ ബൈക്ക് റാലി സംഘടിപ്പിച്ചു. വെങ്ങലോടിയിൽ നിന്നാരംഭിച്ച ബൈക്ക് റാലി നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. ബെന്നി മുതിരക്കാലായിൽ ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം കൊട്ടിയൂർ യൂനിറ്റ് ഡയറക്ടർ വിനോയി കളപ്പുര, സംസ്ഥാന സിൻഡിക്കേറ്റ് അംഗവും മുൻ പ്രസിഡന്റുമായ ജിഷിൻ മുണ്ടാക്കത്തടത്തിൽ, മേഖല പ്രസിഡന്റ് ജോഷ്വൽ, മെൽബിൻ, അബിൻ സ്‌കറിയ എന്നിവർ സംസാരിച്ചു. വെങ്ങലോടിയിൽനിന്നാരംഭിച്ച ബൈക്ക് റാലി നീണ്ടുനോക്കി ടൗണിലെ സ്വീകരണത്തിനുശേഷം കണ്ടപ്പുനം ഫോറസ്റ്റ് ഓഫിസിനു മുന്നിൽ സമാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.