മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

കണ്ണൂർ: തിങ്കളാഴ്​ച വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിൽ ഏർപ്പെടാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. .......................................... വാക് ഇൻ ഇന്റർവ്യൂ കണ്ണൂർ: നാഷനൽ ഹെൽത്ത് മിഷനുകീഴിൽ സ്‌പെഷലിസ്റ്റ്​ ഡോക്ടർ, എപ്പിഡമിയോളജിസ്റ്റ്, ആർ.ബി.എസ്.കെ കോഓഡിനേറ്റർ, ഒപ്‌ടോമെട്രിസ്റ്റ്​, ഫാർമസിസ്റ്റ് തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ്, കോപ്പികൾ, തിരിച്ചറിയൽ കാർഡ് എന്നിവയുമായി ജൂൺ 23ന് രാവിലെ 10 മണിക്ക് കണ്ണൂർ നാഷനൽ ഹെൽത്ത് മിഷൻ ഓഫിസിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2709920. വെബ്സൈറ്റ്: www.arogyakeralam.gov.in.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.