സിൽവർ ലൈൻ: ഡി.പി.ആർ കത്തിച്ച് പ്രതിഷേധം

കണ്ണൂർ: വിനാശകരമായ സിൽവർ ലൈൻ പദ്ധതിയുടെ വിശദ പദ്ധതി രേഖ അവതരിപ്പിച്ചതിന്റെ രണ്ടാം വാർഷിക ദിനത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ ദിനത്തിന്റെ ഭാഗമായി കണ്ണൂരിൽ ഡി.പി.ആർ കത്തിച്ചു പ്രതിഷേധിച്ചു. കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റിയുടെ പ്രതിഷേധ പരിപാടി രക്ഷാധികാരി പി.പി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പദ്ധതിക്ക് തത്ത്വത്തിലുള്ള അംഗീകാരം പിൻവലിക്കുക, സിൽവർ ലൈൻ പദ്ധതി ഡി.പി.ആർ റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ പരിപാടി. സിൽവർ ലൈൻ പദ്ധതി സമ്പൂർണമായി പിൻവലിച്ച് സർക്കാർ ഉത്തരവിടുക, സമരക്കാർക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജൂൺ 22ന് നടക്കുന്ന കലക്ടറേറ്റ് മാർച്ച് വിജയിപ്പിക്കാനും യോഗം ആവശ്യപ്പെട്ടു. ജനകീയ സമിതി ജില്ല ചെയർമാൻ എ.പി. ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ പി.സി. വിവേക് സ്വാഗതം പറഞ്ഞു. രാജേഷ് പാലങ്ങാട്ട്, അനൂപ് ജോൺ, സി. ഇംതിയാസ്, എം. ഷെഫീക്ക്, കെ.സി. സുഷമ, ദേവദാസ് തളാപ്പ്, വി.എൻ. അഷ്റഫ്, മേരി എബ്രഹാം, എ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. പടം) സിൽവർ ലൈൻ പദ്ധതിയുടെ ഡി.പി.ആർ കത്തിച്ച് പ്രതിഷേധിക്കുന്നു silver line protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.