തലശ്ശേരി: ചുണ്ടങ്ങാപ്പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ കൂത്തുപറമ്പ് മേഖല സെക്രട്ടറി കെ. സുരേന്ദ്രൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പ്രദീപ് മാണിയത്ത്, സി.പി. ലസിത, കെ. ഉമേഷ്, കെ.എം. സിറാജ്, പി. ധ്യാൻ എന്നിവർ സംസാരിച്ചു. എ.എം. സുഗന്ധകുമാരി അവധിക്കാല വായനപ്പതിപ്പുകളുടെ പ്രകാശനം നിർവഹിച്ചു. അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും ത്രീഫേസ് വാർത്ത ബോർഡ് ഉദ്ഘാടനവും അക്ഷരം അക്ഷയം വായന വാരാചരണത്തിന്റെ ഉദ്ഘാടനവും നടന്നു. വിവിധ മത്സരവിജയികൾക്ക് സമ്മാനദാനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.