പൊതുജനാരോഗ്യ ബില്ലിൽ ആയുർവേദത്തിന് അവഗണനയെന്ന്

പയ്യന്നൂർ: ആരോഗ്യ മേഖലയിൽ നടപ്പാക്കേണ്ട നയങ്ങളും നിലപാടുകളും ക്രോഡീകരിക്കാൻ സംസ്ഥാന സർക്കാർ പുറത്തിറക്കിയ പൊതുജനാരോഗ്യ ബില്ലിൽ ആയുർവേദത്തെ അവഗണിച്ചതായി ആക്ഷേപം. ബില്ലുമായി ബന്ധപ്പെട്ട് കണ്ണൂർ ഗവ. ആയുർവേദ കോളജ് അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് വിമർശനം. ബില്ലിൽ ആയുർവേദത്തിന്റെ സാധ്യതകളെ പരാമർശിക്കാത്തതിൽ യോഗം ആശങ്ക രേഖപ്പെടുത്തി. ആരോഗ്യനയത്തിൽ നിർബന്ധമായും കൂട്ടിച്ചേർക്കപ്പെടേണ്ട ആയുർവേദത്തിന്റെ വിശാലമായ സാധ്യതകൾ യോഗം ചർച്ച ചെയ്തു. ജനപ്രതിനിധികൾ വഴി ഇവ കൃത്യമായി സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തി സമഗ്ര ആരോഗ്യബിൽ രൂപവത്കരിക്കേണ്ടതുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. ആയുർവേദ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ.സി. അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ഗോപകുമാർ വിഷയാവതരണം നടത്തി. ഡോ. എസ്. ഷീല, ഡോ. എസ്. വിനുരാജ്, ഡോ. പി.എം. മധു, ഡോ. വിമൽ വിജയൻ, ഡോ. സന്തോഷ്, എ.എ. മാത്യു, ഡോ. സി. ജനിൻജിത്ത് എന്നിവർ സംസാരിച്ചു. -------- പി.വൈ.ആർ ഡോ.അജിത്::::: -കണ്ണൂർ ഗവ. ആയുർവേദ കോളജിൽ ആരോഗ്യ ബിൽ സംബന്ധിച്ച ചർച്ച സമ്മേളനം ഡോ. കെ.സി. അജിത് കുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.