പേരാവൂർ: യൂത്ത് ലീഗ് പേരാവൂർ മണ്ഡലം പ്രസിഡന്റ് സിറാജ് പൂക്കോത്തിന് പേരാവൂർ ടൗണിൽ മർദനമേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. കൊട്ടിയൂർ റോഡിൽ റോബിൻസ് ഹോട്ടലിനു മുൻവശം കോൺഗ്രസ് പ്രതിഷേധ പ്രകടനം കണ്ടുനിൽക്കുകയായിരുന്ന സിറാജിനെ ഒരുസംഘം ആക്രമിക്കുകയായിരുന്നു. മർദനമേറ്റ സിറാജ് കോൺഗ്രസ് പ്രകടനത്തിലേക്ക് ഓടിക്കയറി. കോൺഗ്രസ് പ്രവർത്തകരും പൊലീസും ചേർന്ന് പൊലീസ് ജീപ്പിൽ ഉടൻ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തലശ്ശേരിയിലെ ആശുപത്രിയിലേക്കും മാറ്റി. സി.പി.എമ്മുകാരാണ് തന്നെ മർദിച്ചതെന്ന് സിറാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.