ഇരിട്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി മെട്രോ യൂനിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരികൾ നഗരത്തിൽ മഴക്കാല പൂർവ ശുചീകരണം നടത്തി. പുതിയ ബസ് സ്റ്റാൻഡിലെ വിവിധ ഇടങ്ങളിലെ മാലിന്യം നീക്കം ചെയ്തു. നഗരസഭ ചെയർപേഴ്‌സൻ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് കെ.പി. അലി ഹാജി അധ്യക്ഷത വഹിച്ചു. നഗരസഭ വാർഡ് കൗൺസിലർമാരായ വി.പി. അബ്ദുൽ റഷീദ്, എൻ.കെ. ഇന്ദുമതി, മെട്രോ യൂനിറ്റ് സെക്രട്ടറി എം.ജെ. ജോഷി, വ്യാപാരികളായ കെ. മുരളീധരൻ, ഇ. ഷബീർ, സോബിൻ തോമസ്, രാമകൃഷ്ണൻ, എ.പി. ഷിബു, ഉമേഷ്, മുഹമ്മദ് റാഫി, എൻ.പി. സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.