മുഴപ്പിലങ്ങാട്: സഹോദരിയുടെ മരണത്തിന്റെ ആഘാതം വിട്ടുമാറുംമുമ്പേ മൂത്ത സഹോദരിയും മരണത്തിനു കീഴടങ്ങിയത് നാടിന് തീരാവേദനായി. മേയ് 27നാണ് മുഴപ്പിലങ്ങാട്ടെ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് വിദ്യാർഥിനിയായ ഇഫത്ത് റഹ്മ (13) മരണപ്പെട്ടത്. ഇതേ അപകടത്തിൽപെട്ട് ചികിത്സയിലിരുന്ന മൂത്ത സഹോദരി അനൂനയാണ് (21) കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 21നാണ് അനൂനയുടെ വിവാഹം നടന്നത്. കോഴിക്കോട് ഇർഷാദിയ കോളജിലെ പൂർവ വിദ്യാർഥിയാണ്. ദുബൈയിൽ ജോലിചെയ്ത് വരുകയായിരുന്ന ഭർത്താവ് ഷിബിൽ അപകടവാർത്തയറിഞ്ഞ് നാട്ടിലെത്തിയിരുന്നു. ഞായറാഴ്ച വൈകീട്ടോടെ മുഴപ്പിലങ്ങാട്ടെ കെട്ടിനകം കെൻസിൽ അനൂനയുടെ മൃതദേഹം കാണാൻ കുടുംബാംഗങ്ങളും സഹപ്രവർത്തകരുമുൾപ്പെടെ നാനാദിക്കുകളിൽനിന്ന് രാഷ്ട്രീയ, സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേരെത്തി. തുടർന്ന് തലശ്ശേരി സൈദാർ പള്ളി ഖബർസ്ഥാനിൽ സഹോദരി ഇഫത്ത് റഹ്മയുടെ ഖബറിനരികിലായി അടക്കി. ജമാഅത്തെ ഇസ്‍ലാമി ശൂറാ അംഗം ഡോ. ആർ. യൂസുഫ് വസതിയിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.