കവിയൂർ രാജഗോപാലനെ ആദരിച്ചു

തലശ്ശേരി: ചരിത്രകാരനും കവിയുമായ കവിയൂർ രാജഗോപാലനുള്ള ആദരം 'ദീപ്തയാനം' ന്യൂമാഹി മലയാള കലാഗ്രാമത്തിൽ ആരംഭിച്ചു. മലബാറും സ്വാതന്ത്ര്യസമരവും സെമിനാർ കെ.ടി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. നാരായണൻ കാവുമ്പായി അധ്യക്ഷത വഹിച്ചു. ചരിത്രം പൊളിച്ചെഴുതുന്ന കാലമാണിതെന്ന് കെ.ടി. കുഞ്ഞിക്കണ്ണൻ പറഞ്ഞു. അസത്യങ്ങൾ ചരിത്രമായി അവതരിപ്പിക്കുകയാണ്. സാമ്രാജ്യത്വവിരുദ്ധ സമരത്തെ പിന്നിൽനിന്ന് കുത്തിയവരാണ് സംഘ്പരിവാറെന്നും കെ.ടി. കുഞ്ഞിക്കണ്ണൻ പറഞ്ഞു. ഡോ. എ. വത്സലൻ, ഡോ. കെ. ലിജി, ഒ. അജിത് കുമാർ, എ. ജയരാജൻ എന്നിവർ സംസാരിച്ചു. ആദരസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം. മുകുന്ദൻ പുസ്തകം പ്രകാശനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.