തളിപ്പറമ്പ്: പാലകുളങ്ങര കുടുംബശ്രീ എ.ഡി.എസിന്റെ നേതൃത്വത്തിൽ ചക്ക ഉൽപന്നങ്ങളുടെ മത്സരവും ഫെസ്റ്റും സംഘടിപ്പിച്ചു. കൗൺസിലർ കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങൾ വീടുകളിൽനിന്ന് തയാറാക്കിയ ചക്ക ഉൽപന്നങ്ങളാണ് മത്സരത്തിൽ ഒരുക്കിയത്. ചക്ക അച്ചാർ, സ്ക്വാഷ്, നെയ്യപ്പം, പത്തൽ, ചക്കക്കുരു വട, പച്ചച്ചക്ക പാൽ പായസം, ചക്ക വൈൻ, ചക്കപ്പോള, ചക്കക്കുരു നുറുക്ക്, പക്കുവട, ചക്ക ഉണ്ട, ചക്ക കേക്ക് തുടങ്ങിയ 20 തരം വ്യത്യസ്ത ഉൽപന്നങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.