പയ്യന്നൂർ: ഇന്ത്യയുടെ മുന്നോട്ടുള്ള വളർച്ചക്ക് ഇടതുപക്ഷ ബദൽ അത്യാവശ്യമാണെന്ന് സമീപകാലത്തെ ബി.ജെ.പി ഭരണം തെളിയിച്ചിരിക്കുകയാണെന്ന് സി.പി.ഐ അസിസ്റ്റൻറ് സെക്രട്ടറി സത്യൻ മൊകേരി. പയ്യന്നൂരിൽ പാർട്ടി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കർഷകസമരം ഉൾപ്പെടെയുള്ള ജനകീയസമരത്തിന്റെ വികാരം വർഗീയവിഷം വിതറി വഴിതിരിക്കാനാണ് മോദിസർക്കാർ ശ്രമിച്ചത്. ജനങ്ങളെ തമ്മിലടിപ്പിച്ച് ഭരണം നിലനിർത്താൻ പരിശ്രമിക്കുകയാണ് സംഘ്പരിവാറെന്നും സത്യൻ മൊകേരി പറഞ്ഞു. വി. ബാലൻ, പി. ലക്ഷ്മണൻ, കെ. റീത്ത എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനനടപടികൾ നിയന്ത്രിച്ചു. മണ്ഡലം സെക്രട്ടറി എം. രാമകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ കെ.വി. ബാബു, എ. പ്രദീപൻ, പി. ലക്ഷ്മണൻ, കെ.വി. പത്മനാഭൻ, വേലിക്കാത്ത് രാഘവൻ, എൻ.പി. ഭാസ്കരൻ, എം. സതീശൻ എന്നിവർ സംസാരിച്ചു. കെ. അസീസ് പതാക ഉയർത്തി. പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രതിനിധിസമ്മേളനം ഞായറാഴ്ചയും തുടരും. പി. വൈ. ആർ സി.പി.ഐ സി.പി.ഐ പയ്യന്നൂർ മണ്ഡലം സമ്മേളനം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.