ബഫർസോൺ: കോൺഗ്രസ് മാർച്ച്

കേളകം: സുപ്രീംകോടതിയുടെ ബഫർസോൺ ഉത്തരവിനെതിരെ എന്ന മുദ്രാവാക്യമുയർത്തി കണ്ടപ്പുനം വനംവകുപ്പ് ഓഫിസിലേക്ക് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. വനം വകുപ്പ് ഓഫിസിന് മുന്നിൽ നടത്തിയ ധർണക്കുശേഷം ഗേറ്റ് തള്ളിത്തുറന്ന് വനംവകുപ്പ് ഓഫിസിന് മുന്നിൽ മുദ്രാവാക്യം വിളിച്ചു. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ചാലാറത്ത് അധ്യക്ഷത വഹിച്ചു. സി.സി.സി ജനറൽ സെക്രട്ടറിമാരായ ബൈജു വർഗീസ്, ലിസി ജോസഫ്, ഫൈസൽ മുഹമ്മദ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുധീപ് ജെയിംസ്, ഡി.സി.സി സെക്രട്ടറി പി.സി. രാമകൃഷ്ണൻ, ജൂബിലി ചാക്കോ, സി.ജെ. മാത്യു, സന്തോഷ് മണ്ണാർകുളം, മൈക്കിൾ ടി. മാലത്ത്, കെ.എം. ഗിരീഷ്, സി.എം. മാണി, മാത്യു പറമ്പൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.