പ്രവാചക നിന്ദ : എസ്.ഡി.പി.ഐ പ്രതിഷേധിച്ചു

വീരാജ്പേട്ട: പ്രവാചകനിന്ദക്കും ഇസ്‍ലാമോഫോബിയക്കുമെതിരെ എസ്.ഡി.പി.ഐ കുടക് ജില്ല സമിതി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പ്രവാചകനെ അവഹേളിച്ചു പ്രസ്താവന ഇറക്കിയ ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും വർഗീയ വിദ്വേഷങ്ങൾ പരത്തുന്ന പാഠപുസ്തകങ്ങളിലെ ഭാഗങ്ങൾ പിൻവലിക്കണമെന്നും പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു. ജില്ല സമിതി അംഗം കെ.എം. ഇബ്രാഹിം, നഗരം സമിതി പ്രസിഡന്റ് തൻവീർ, മണ്ഡലം പ്രസിഡന്റ് ശരീഫ് എന്നിവർ സംസാരിച്ചു. ഫോട്ടോ : ഇ മെയിലിൽ. പ്രവാചകനിന്ദക്കെതിരെ എസ്.ഡി.പി.ഐ കുടക് ജില്ല സമിതി നടത്തിയ പ്രതിഷേധ പരിപാടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.