ഡോക്യുമെന്ററി മത്സരത്തിൽ വിജയികളായി മൂവർസംഘം

തലശ്ശേരി: പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കാലിഡോസ്കോപ് വിദ്യാഭ്യാസ ചാനൽ സംസ്ഥാനതലത്തിൽ നടത്തിയ ഡോക്യുമെന്ററി മത്സരത്തിൽ നിദ ഫാത്തിമ, നിദ റമീസ്, റിദ ഫാത്തിമ എന്നിവർ വിജയികളായി. ചിത്രശലഭങ്ങൾ എന്ന മനോഹരമായ ഷഡ്പദങ്ങളെപ്പറ്റിയാണ് റിദ ഫാത്തിമ ഡോക്യുമെന്ററി തയാറാക്കിയത്. വവ്വാലുകൾ എന്ന വിചിത്രജീവികളെപ്പറ്റിയും വൈറസുകളുമായി അവക്കുള്ള ബന്ധത്തെപ്പറ്റിയുമാണ് നിദ റമീസിന്റെ ഡോക്യുമെന്ററി. ചിത്രശലഭങ്ങൾ എന്ന വിഷയത്തിലാണ് നിദ ഫാത്തിമ വിഡിയോ തയാറാക്കിയത്. നിദ റമീസ് പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ്. റിദ ഫാത്തിമയും നിദ ഫാത്തിമയും കടവത്തൂർ വെസ്റ്റ് യു.പി സ്കൂളിലെ ആറാംതരം വിദ്യാർഥിനികളാണ്. പഠനത്തോടൊപ്പം കലാസാഹിത്യ മത്സരങ്ങളിൽ പങ്കെടുത്ത് മൂവരും നേട്ടം കൊയ്തിട്ടുണ്ട്. കടവത്തൂർ വെസ്റ്റ് യു.പി സ്കൂൾ അധ്യാപകനായ കെ.എം. അബ്ദുല്ലയുടെയും കുഞ്ഞിമ്മഠത്തിൽ സക്കീനയുടെയും മകളാണ് റിദ ഫാത്തിമ. ഇതേ സ്കൂളിലെ അധ്യാപിക കെ.എം. സുലൈഖയുടെയും റമീസ് പാറാലിന്റെയും മകളാണ് നിദ റമീസ്. കൊച്ചേന്റവിട മഹ്മൂദിന്റെയും ആരിഫയുടെയും മകളാണ് നിദ ഫാത്തിമ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.